മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡിന്റെ ഭാവി എന്ന് കരുതപ്പെടുന്ന യുവതാരം ജെയിംസ് ഗാർനർ ഈ സീസണിൽ ലോണിൽ പോകും. ചാമ്പ്യൻഷിപ്പ് ക്ലബായ നോട്ടിങ്ഹാം ഫോറസ്റ്റ് ആണ് ഗാർനറിനെ ലോൺ അടിസ്ഥാനത്തിൽ സൈൻ ചെയ്തിരിക്കുന്നുത്. ഒരു വർഷം നീളുന്ന ലോൺ കരാറാണ് താരം ഒപ്പുവെച്ചത്. ഒരു വർഷം നീളുന്ന ലോൺ കഴിഞ്ഞ് ഗാർനർ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്നെ തിരികെയെത്തും.
ലോൺ കരാർ ഒപ്പുവെക്കുന്നതിനു മുന്നോടിയായി ഗാർനർ മാഞ്ചസ്റ്റർ യുണൈറ്റഡിൽ പുതിയ കരാർ ഒപ്പുവെച്ചു. 2024വരെയുള്ള കരാറിലാണ് താരം ഒപ്പുവെച്ചത്. ഫോറസ്റ്റ് താരത്തിന് സ്ഥിരമായി അവസരം നൽകും എന്ന് ഉറപ്പ് പറഞ്ഞതാണ് താരത്തെ വിട്ടുകൊടുക്കാനുള്ള പ്രധാന കാരണം. പ്രീസീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി മികച്ച പ്രകടനം കാഴ്ചവെക്കാൻ താരത്തിനായിരുന്നു. മാഞ്ചസ്റ്ററിൽ തുടർന്നാൽ താരത്തിന് അവസരങ്ങൾ കുറഞ്ഞേക്കും എന്നതാണ് താരത്തെ ലോണിൽ അയക്കാൻ കാരണം. പരിചയ സമ്പത്ത് ലഭിച്ചാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി സ്റ്റാർട്ട് ചെയ്യാൻ ഗാർനറിനാകും എന്ന് ഒലെയും വിശ്വസിക്കുന്നു.