യുവ സ്ട്രൈക്കർ പെലഗ്രി എ സി മിലാനിലേക്ക്

20210822 142403

എ സി മിലാൻ ഒരു സൈനിംഗ് കൂടെ പൂർത്തിയാക്കുന്നു. ഇറ്റാലിയൻ യുവ സ്ട്രൈക്കർ പിയേട്രോ പെല്ലെഗ്രി ആണ് മിലാനിലേക്ക് എത്തുന്നത്. ഫ്രഞ്ച് ക്ലബായ മൊണാക്കോയിലാണ് പെല്ലെഗ്രി ഇപ്പോൾ കളിക്കുന്നത്. താരം ആദ്യ ലോണിൽ ആകും എത്തുന്നത്. ഒരു വർഷത്തെ ലോണിന് ശേഷം സ്ഥിര കരാറിൽ മിലാൻ താരത്തെ തങ്ങളുടേത് മാത്രമാക്കി മാറ്റും. ഒരു മില്യൺ ആകും ലോൺ തുക. അത് കഴിഞ്ഞ് 6 മില്യൺ നൽകിയാൽ താരത്തെ സ്വന്തമാക്കാം.

20കാരനായ സ്ട്രൈക്കർ 2018 മുതൽ മൊണാക്കോയിൽ കളിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഇറ്റലിക്കായി അരങ്ങേറ്റം നടത്തിയിരുന്നു‌. ഇറ്റാലിയൻ ക്ലബായ ജെനോവയിലൂടെയാണ് താരം കരിയർ ആരംഭിച്ചത്.

Previous articleപാക്കിസ്ഥാന്‍ ക്രിക്കറ്റിന്റെ തലപ്പത്തേക്ക് റമീസ് രാജ എത്തുമെന്ന് സൂചന
Next articleമാഞ്ചസ്റ്റർ യുണൈറ്റഡ് യുവ മിഡ്ഫീൽഡർ ഗാർനർ ഇനി നോട്ടിങ്ഹാം ഫോറസ്റ്റിൽ, യുണൈറ്റഡിൽ പുതിയ കരാറും ഒപ്പുവെച്ചു