സ്പർസിനു വേണ്ടി പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ മത്സരം കളിക്കുന്ന താരമായി ലോറിസ്

20210822 181901

സ്പർസിന്റെ ഗോൾ കീപ്പറും ക്യാപ്റ്റനുമായ ഹ്യൂഗോ ലോരിസ് ഇന്ന് ഒരു പുതിയ റെക്കോർഡ് കുറിച്ചു. സ്പർസിനായി ഏറ്റവും കൂടുതൽ പ്രീമിയർ ലീഗ് മത്സരം കളിച്ച താരമായാണ് ലോറിസ് മാറിയത്. ഇന്ന് വോൾവ്സിനെതിരായ മത്സരത്തോടെ ലോറിസ് പ്രീമിയർ ലീഗിൽ 300 മത്സരങ്ങൾ കളിച്ചു. മുൻ സ്പർസ് താരം ഡാരൻ ആൻഡേർടന്റെ 299 മത്സരങ്ങൾ എന്ന റെക്കോർഡാണ് ലോറിസ് ഇന്ന് മറികടന്നത്. 34കാരനായ താരം 2012ൽ ആണ് സ്പർസിൽ എത്തിയത്. അന്ന് മുതൽ സ്പർസിന്റെ ഒന്നാം നമ്പർ ആണ്. സ്പർസിനൊപ്പം കിരീടം ഒന്നും നേടാം ആയിട്ടില്ല എങ്കിലും 2018ൽ ഫ്രാൻസിനൊപ്പം ലോകകപ്പ് നേടാൻ ലോറിസിനായിട്ടുണ്ട്.

Previous articleമാഞ്ചസ്റ്റർ യുണൈറ്റഡ് യുവ മിഡ്ഫീൽഡർ ഗാർനർ ഇനി നോട്ടിങ്ഹാം ഫോറസ്റ്റിൽ, യുണൈറ്റഡിൽ പുതിയ കരാറും ഒപ്പുവെച്ചു
Next articleട്രിപ്പിള്‍ ജംപിൽ ഇന്ത്യന്‍ താരത്തിന് തലനാരിഴയ്ക്ക് വെങ്കലം നഷ്ടം