മാഞ്ചസ്റ്റർ യുണൈറ്റഡിന് റൊണാൾഡോക്ക് പകരം സ്ട്രൈക്കർ!! വെഗോസ്റ്റിനെ സ്വന്തമാക്കി

Newsroom

Picsart 23 01 12 15 54 54 267
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പകരക്കാരനെ കണ്ടെത്തി. ഡച്ച് സ്ട്രൈക്കറായ വൗട്ട് വെഗോസിനെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കുന്നു. വെഗോസ്റ്റ് ഉടൻ മാഞ്ചസ്റ്ററിൽ എത്തി മെഡിക്കൽ പൂർത്തിയാക്കും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. യുണൈറ്റഡ് മൂന്ന് മില്യണോളം നൽകിയാകും ലോണിൽ താരത്തെ ടീമിൽ എത്തിക്കുക.

മാഞ്ചസ്റ്റർ 23 01 08 11 28 47 091

റൊണാൾഡോക്ക് പകരം സ്ട്രൈക്കറെ അന്വേഷിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് വെഗോസ്റ്റിൽ അവരുടെ അന്വേഷണം അവസാനിപ്പിക്കുകയാണ്‌. ലോകകപ്പ് ക്വാർട്ടറിൽ അർജന്റീനക്ക് എതിരെ രണ്ടു ഗോളുകൾ സ്കോർ ചെയ്ത് തിളങ്ങിയ താരമാണ് വെഗോസ്റ്റ്.

വെഗോസ്റ്റ് തുർക്കിയിൽ ലോണിൽ ബെസികാസിൽ കളിക്കുക ആണ് ഇപ്പോൾ. ബെസികാസിന് ആകും യുണൈറ്റഡ് 3 മില്യൺ നൽകുക. അതിനു ശേഷം ബേർൺലിയിൽ നിന്ന് യുണൈറ്റഡ് താരത്തെ ലോണിൽ എത്തിക്കും. നെതർലാന്റ്സിനായി 19 മത്സരങ്ങൾ കളിച്ചിട്ടുള്ള വെഗോസ്റ്റ് 5 ഗോളുകൾ നേടിയിട്ടുണ്ട്. മുപ്പതുകാരനായ താരം മുമ്പ് ജർമ്മനിയിൽ ഗോളടിച്ച് കൂട്ടിയിട്ടുണ്ട്. നാലു വർഷത്തോളം വോൾസ്ബർഗിന്റെ താരമായിരുന്നു.