ഡി ലിറ്റ് ഇനി ബയേണിൽ, 80 മില്യൺ ട്രാൻസ്ഫർ തുക, 2027വരെ കരാർ

Picsart 22 07 18 01 21 36 238

ഡിലിറ്റ് ബയേണിലേക്ക് എത്തും എന്ന് ഉറപ്പായി. താരത്തെ വിൽക്കാൻ ജർമ്മൻ ചാമ്പ്യന്മാരും യുവന്റസുമായി ധാരണയിൽ എത്തിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. അഞ്ചു വർഷം നീണ്ടു നിൽക്കുന്ന കരാർ താരം ബയേണിൽ ഒപ്പുവെക്കും. 80 മില്യൺ യൂറോ ആകും ട്രാൻസ്ഫർ തുകം

ട്രാൻസ്ഫർ ചരിത്രത്തിലെ ഏറ്റവും വില കൂടിയ ഡിഫൻഡറായാണ് അയാക്സിൽ നിന്ന് ഡിലിറ്റ് യുവന്റസിൽ എത്തിയത്. 85 മില്യണാണ് ഡിലിറ്റിനായി യുവന്റസ് അന്ന് ചിലവാക്കിയത്. യുവന്റ്സിനായി നൂറിന് അടുത്ത് മത്സരങ്ങൾ ഇതിനകം 22കാരനായ ഡിലിറ്റ് കളിച്ചിട്ടുണ്ട്.

ഡിലിറ്റിനായി ചെൽസി അടക്കം നിരവധി യൂറോപ്യൻ ക്ലബുകൾ രംഗത്ത് ഉണ്ടായിരുന്നു.