മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ ആയ മേസൺ ഗ്രീൻവുഡിനായി രണ്ട് ബിഡുകൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് ലഭിച്ചതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഫ്രഞ്ച് ക്ലബായ മാഴ്സെയും ഇറ്റാലിയൻ ക്ലബായ ലാസിയോയും ആണ് ഗ്രീൻവുഡിനെ സൈൻ ചെയ്യാൻ രംഗത്ത് ഉള്ളത്. മാഞ്ചസ്റ്റർ യുണൈറ്റഡ് 40 മില്യണു മുകളിൽ ആണ് താരത്തിനായി ചോദിക്കുന്നത്.
ലാസിയോ ഇപ്പോൾ 15 മില്യണും ഒപ്പം ഒരു താരത്തെയും ആണ് വാഗ്ദാനം ചെയ്യുന്നത്. മാഴ്സയുടെ ബിഡ് 30 മില്യൺ ആണ്. ഗ്രീൻവുഡിനെ വിൽക്കാൻ തന്നെയാണ് യുണൈറ്റഡ് ആഗ്രഹിക്കുന്നത്. വിൽക്കാൻ ആയില്ല എങ്കിൽ താരത്തെ ഒരിക്കൽ കൂടെ ലോണിൽ അയക്കാനും യുണൈറ്റഡ് തയ്യാറാണ്. കഴിഞ്ഞ സീസണിൽ ലാലിഗ ക്ലബായ ഗെറ്റഫെയിൽ ലോണിൽ കളിച്ച ഗ്രീൻവുഡ് അവിടെ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. 33 മത്സരങ്ങൾ കളിച്ച ഗ്രീൻവുഡ് 8 ഗോളുകൾ നേടുകയും 6 അസിസ്റ്റ് ഒരുക്കുകയും ചെയ്തു.
22-കാരനായ ഫോർവേഡിനായി ജർമ്മനിയിൽ നിന്നും ഓഫറുകൾ ഉണ്ട്. മാഴ്സെയിൽ കളിക്കുക ആണെങ്കിൽ മുൻ ബ്രൈറ്റൺ പരിശീലകൻ റോബർട്ടോ ഡി സെർബിയുടെ കീഴിൽ ആകും ഗ്രീൻവുഡ് കളിക്കുക.