മാഞ്ചസ്റ്റർ യുണൈറ്റഡ് യുവ ഗോൾ കീപ്പർ കോവാർ ഇനി ലെവർകൂസനിൽ

Newsroom

Picsart 23 08 10 23 59 08 053
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പർ മാറ്റേ കോവാറിനെ ബയേൺ ലെവർകൂസൻ സ്വന്തമാക്കി. 9 മില്യൺ യൂറോയുടെ ട്രാൻസ്ഫർ ഫീയുടെ കരാറിൽ ഇരു ക്ലബുകളും എത്തിയതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചെക്ക് ഗോൾകീപ്പർ ആദ്യ ഘട്ട മെഡിക്കലും പൂർത്തിയാക്കി.

Picsart 23 08 10 23 59 23 603

2018-ൽ യുണൈറ്റഡ് അക്കാദമിയിൽ ചേർന്ന കോവർ ഈ വേനൽക്കാലത്ത് പ്രീ-സീസണിൽ കുറച്ച് മത്സരങ്ങളിൽ യുണൈറ്റഡിനായി കളിച്ചിരുന്നു‌. എന്നാൽ 23കാരനായ താരം ടെൻ ഹാഗിന്റെ പ്ലാനിൽ ഉണ്ടായിരുന്നില്ല. ആന്ദ്രേ ഒനാനയിലേക്ക് ബാക്ക്-അപ്പ് ആകാൻ താരത്തിന് താല്പര്യവും ഉണ്ടായിരുന്നില്ല.

യുണൈറ്റഡ് ഒരു ബൈബാക്ക് ക്ലോസും ലെവർകുസണുമായുള്ള കോവാറിന്റെ അടുത്ത നീക്കത്തിൽ ആദ്യം നിരസിക്കാനുള്ള അവകാശവും കരാറിൽ വെക്കും.