സെർജിന്യോ ഡെസ്റ്റ്, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത ലക്ഷ്യം
ബാഴ്‌സലോണയുടെ വലത് ബാക്ക് സെർജിന്യോ ഡെസ്റ്റിനെ ടീമിലേക്കെത്തിക്കാൻ മാഞ്ചസ്റ്റർ യുനൈറ്റഡ് ശ്രമിച്ചേക്കും. ടീമുകൾ തമ്മിലുള്ള ചർച്ചകൾ ആരംഭിച്ചതായാണ് സൂചനകൾ.
ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിന് മുൻപ് ബാഴ്‌സ ഒഴിവാക്കാൻ ശ്രമിക്കുന്ന താരങ്ങളിൽ സെർജിന്യോ ഡെസ്റ്റ്. ബാഴ്‌സലോണ ഉദ്ദേശിക്കുന്നതിന്റെ അടുത്തു തന്നെ എത്തുന്ന നൽകാനും യുണൈറ്റഡിന് സാധിച്ചേക്കും.
താരത്തെ കൈമാറാൻ ലോൺ മുതലുള്ള എല്ലാ സാധ്യതകളും ഇരു ടീമുകളും പരിഗണിക്കുന്നുണ്ട് എന്ന് സ്പാനിഷ് മാധ്യമമായ സ്‌പോർട് റിപ്പോർട്ട് ചെയ്യുന്നു. ലോണിൽ കൈമാറുകയാണെങ്കിൽ താരത്തെ സീസണിന്റെ അവസാനം യുനൈറ്റഡിന് സ്വന്തമാക്കാൻ ആവും.
റൈറ്റ് ബാക്ക് സ്ഥാനത്ത് ടീമിൽ ഡെസ്റ്റിനെ സാവി പരിഗണിക്കുന്നില്ല എന്നത് ഉറപ്പായിരുന്നു. ലീഗിലെ ആദ്യ മത്സരത്തിൽ ആ സ്ഥാനത്ത് അരാഹുവോയെയാണ് സാവി ഇറക്കിയത്. പ്രതിരോധത്തിൽ മികവില്ലായിമ താരത്തിന് പലപ്പോഴും തിരിച്ചടി ആയതാണ്.
വേഗതയും വിങ് ബാക്ക് ആയി ആക്രമണത്തിൽ കാര്യമായ സംഭാവന നൽകാനാവും എന്നതും ആവും യുണൈറ്റഡ് പരിഗണിക്കുന്നത്.
മുൻ അയാക്‌സ് താരത്തിന് ടെൻ ഹാഗുമായും നല്ല ബന്ധമാണുള്ളത്. ഉദ്ദേശിക്കുന്ന തുക നൽകാൻ യുണൈറ്റഡിന് സാധിച്ചാൽ പിന്നെ ബാഴ്‌സലോണക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല. ഇരുപത് മില്യൺ യൂറോ ആണ് ബാഴ്‌സലോണ പ്രതീക്ഷിക്കുന്ന തുക. യുനൈറ്റഡ് പതിനേഴ് മില്യൺ വരെ നൽകിയേക്കും എന്നാണ് സ്‌പോർട് നൽകുന്ന സൂചന.
Story Highlight: Manchester United and Barcelona are in advanced talks over Sergiño Dest for €20M.
മാഞ്ചസ്റ്റർ യുണൈറ്റഡിനെ മേടിക്കാൻ പോവുകയാണെന്ന് ഇലോൻ മസ്ക്, തമാശയാണെന്നു പിന്നീട് വിശദീകരണം