മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ മധ്യനിര താരത്തിനായുള്ള അന്വേഷണം തുടരുന്നു
ഡിയോങ്ങിനെയും റാബിയോട്ടിനെയും സ്വന്തമാക്കാൻ ആകാത്തതോടെ മാഞ്ചസ്റ്റർ മറ്റു താരങ്ങളിലേക്ക് തങ്ങളുടെ ശ്രദ്ധ മാറ്റി. ഇപ്പോൾ യുണൈറ്റഡ് ബ്രൈറ്റൺ മധ്യനിര താരം മോയിസസ് കൈസെഡോയിൽ ആണ് ഉള്ളത്. 20കാരനായ താരം ഈ സീസണിലെ ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ വലിയ പ്രകടനങ്ങൾ കാഴ്ചവെച്ചിരുന്നു.

4.5 മില്യണ് ഒരു വർഷം മുമ്പ് ബ്രൈറ്റണിൽ എത്തിയ താരത്തെ ബ്രൈറ്റൺ വിൽക്കുന്നു എങ്കിൽ തന്നെ 40 മില്യണു മുകളിൽ മാഞ്ചസ്റ്റർ നൽകേണ്ടി വരും. എന്നാൽ ഇതിനകം തന്നെ ബിസോമയെ വിറ്റ ബ്രൈറ്റൺ മധ്യനിരയിലെ ഒരു താരത്തെ കൂടെ വിൽക്കാൻ തയ്യാറായേക്കില്ല. ഇക്വഡോർ ദേശീയ ടീമിനായി 20ൽ അധികം മത്സരങ്ങൾ കൈസെഡോ കളിച്ചിട്ടുണ്ട്.

Story Highlight: Manchester United ‘expected’ to make Moises Caicedo transfer offer







![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)

