ഒരു മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം കൂടെ ലോണിൽ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഒറ്റു യുവതാരം കൂടെ ലോണടിസ്ഥാനത്തിൽ ക്ലബ് വിട്ടു. ഡിഫൻഡർ ബോർത്വിക് ജാക്സൺ ആണ് ലീഗ് വണിലേക്ക് ലോണിൽ പോയിരിക്കുന്നത്‌. ലീഗ് വൺ ക്ലബായ സ്കന്തോർപ് യുണൈറ്റഡാണ് ജാക്സണെ സ്വന്തമാക്കിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ ഇലവനിൽ മുമ്പ് കളിച്ചിട്ടുള്ള താരമാണ് ജാക്സൺ. ലൂയിസ് വാൻ ഹാലിന്റെ സമയത്ത് നിരവധി മത്സരങ്ങളിൽ ആദ്യ ഇലവന്റെ ഭാഗമായിട്ടുണ്ട്.

എന്നാൽ പിന്നീട് താരത്തിന് അധികം അവസരങ്ങൾ യുണൈറ്റഡിൽ ലഭിച്ചില്ല. മുമ്പ് വോൾവ്സിലും ലീഡ്സിലും ജാക്സൺ ലോണിൽ പോയിട്ടുണ്ട്. ലെഫ്റ്റ് ബാക്കായുൻ സെന്റർ ബാക്കായും കളിക്കാൻ കഴിവുള്ള താരമാണ്. ഗോൾകീപ്പർ ഡീൻ ഹെൻഡേഴ്സൺ, മിഡ്ഫീൽഡറ്റ് വില്ലോക്ക് എന്നിവരും ഈ കഴിഞ്ഞ ദിവസങ്ങളിൽ ലോൺ ഡീലിൽ മറ്റു ക്ലബുകളിൽ എത്തിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement