ബ്രസീലിയൻ താരനായ മാൽകോം സൗദി അറേബ്യൻ ടീമായ അൽ ഹിലാൽ കരാർ ഒപ്പുവെക്കും. ഇതു സംബന്ധിച്ച് അൽ ഹിലാലും റഷ്യൻ ക്ലബായ സെനിത് സെന്റ് പീറ്റേഴ്‌സ്ബർഗും തമ്മിൽ ധാരണ ആയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. 26-കാരനായ ഫോർവേഡിനായി 60 മില്യണോളം നൽകാൻ സൗദി ക്ലബ് തയ്യാറായതായും അദ്ദേഹം പറയുന്നു.
ഫ്രഞ്ച് ക്ലബ് ബോർഡോയിലൂടെയാണ് മാൽകോം യൂറോപ്യൻ ഫുട്ബോളിൽ ശ്രദ്ധ നേടുന്നത്.അവിടെ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചു. 96 കളികളിൽ നിന്ന് 23 ഗോളുകളും 16 അസിസ്റ്റുകളും നേടിയ താരം പിന്നീട് ബാഴ്സലോണയിൽ എത്തി. ബാഴ്സലോണയിൽ പക്ഷെ അത്ര തിളങ്ങാൻ ബ്രസീലിയനായില്ല. 24 കളികളിൽ, അദ്ദേഹം 4 ഗോളുകളും 2 അസിസ്റ്റുകളും നേടിയ താരം അവിടെ സ്പാനിഷ് ലീഗ് നേടി എങ്കിലും പെട്ടെന്ന് തന്നെ ക്ലബ് വിടേണ്ടി വന്നു.
പിന്നീട് റഷ്യയിൽ എത്തി ഫോമിലേക്ക് തിരികെ എത്തുകയായിരുന്നു. നിലവിലെ ട്രാൻസ്ഫർ വിൻഡോയിലെ അൽ ഹിലാലിന്റെ നാലാമത്തെ സൈനിംഗാകും മാൽകോം. മിലിങ്കോവിച്-സാവിച്, കലിഡൗ കൗലിബാലി, റൂബൻ നെവ്സ് എന്നിവരെ നേരത്തെ തന്നെ അൽ ഹിലാൽ സ്വന്തമാക്കിയിരുന്നു.