മലംഗ് സാർ ചെൽസിയിലേക്ക് തന്നെ തിരികെയെത്തും

Newsroom

Picsart 23 06 09 11 34 24 698
Download the Fanport app now!
Appstore Badge
Google Play Badge 1

ചെൽസിയിൽ നിന്ന് ലോണിൽ പോയിരുന്ന ഡിഫൻഡറായ മലംഗ് സാർ ക്ലബിലേക്ക് തന്നെ തിരികെയെത്തും. മൊണാക്കോയിൽ ആയിരുന്നു ഈ സീസൺ മലംഗ് സാർ ചിലവഴിച്ചത്. എന്നാൽ താരത്തിന് അവിടെ പരിക്ക് വിനയായി. അതുകൊണ്ട് തന്നെ താരത്തെ വാങ്ങാൻ ഉള്ള പ്ലാൻ മൊണാക്കോ ഉപേക്ഷിച്ചു. 24കാരനായ സാർ ചെൽസി ക്യാമ്പിലേക്ക് തിരികെയെത്തും. താരത്തെ വിൽക്കാൻ ക്ലബ് ശ്രമിക്കും.

ചെൽസി 23 06 09 11 34 37 168

മൂന്ന് വർഷം മുമ്പ് നീസിൽ നിന്ന് ആയിരുന്നു താരം ചെൽസിയിൽ എത്തിയത്. സാർ 2020-21 കാമ്പെയ്‌ൻ പോർട്ടോയിൽ ലോണിൽ ചെലവഴിച്ചു. കഴിഞ്ഞ സീസണിൽ ചെൽസി ഫസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തിയ താരത്തിന് പക്ഷെ അധികം അവസരം ലഭിച്ചിരുന്നില്ല. ആകെ സാർ 21 മത്സരങ്ങൾ മാത്രമെ ആ സീസണിൽ കളിച്ചിരുന്നുള്ളൂ. തുടർന്നാണ് വീണ്ടും താരം ലോണിൽ പോയത്‌

Story Highlight: Malang Sarr Return to Chelsea