ലിയോണിന്റെ മാർസാലും വോൾവ്സിലേക്ക്

- Advertisement -

വോൾവ്സ് ഒരു സൈനിംഗ് കൂടെ പൂർത്തിയാക്കുകയാണ്. ഫ്രഞ്ച് ക്ലബായ ലിയോൺ ഡിഫൻഡർ ഫെർണാണ്ടൊ മാർസൽ ആണ് വോൾവ്സിലേക്ക് എത്തുന്നത്. വെറും രണ്ട് മില്യൺ മാത്രം നൽകിയാണ് വോൾവ്സ് താരത്തെ സ്വന്തമാക്കുന്നത്. ലിയോണിൽ കരാർ അവസാനിക്കാൻ ആയതു കൊണ്ടാണ് ഈ ചെറിയ തുകയ്ക്ക് മാർസലിനെ സ്വന്തമാക്കാൻ വോൾവ്സിനായത്.

വിങ്ബാക്കായും ബാക്ക് ത്രീയിൽ സെന്റർ ബാക്കായും കളിക്കാൻ ആവുന്ന താരമാണ് മാർസൽ. ഈ കഴിഞ്ഞ ചാമ്പ്യൻസ് ലീഗിൽ ലിയോണിനെ സെമി ഫൈനൽ വരെ എത്തിക്കുന്നതിൽ വലിയ പങ്കുവഹിച്ച താരമാണ് മാർസൽ‌. ബ്രസീലിയൻ താരം 2017 മുതൽ ലിയോണിനൊപ്പം ഉള്ള താരമാണ്.

Advertisement