തങ്ങളുടെ ഗോൾ വല കാക്കാൻ പരിചയസമ്പന്നനായ ഡച്ച് ഗോൾ കീപ്പർ ടിം ക്രുലിനെ ഈ സീസണിൽ പ്രീമിയർ ലീഗിൽ സ്ഥാനക്കയറ്റം നേടി വന്ന ലൂറ്റൺ ടൗൺ. ചാമ്പ്യൻഷിപ്പ് ക്ലബ് നോർവിച്ച് സിറ്റിയിൽ നിന്നാണ് 35 കാരനായ താരത്തെ ലൂറ്റൺ ടീമിൽ എത്തിക്കുക. നിലവിൽ താരവും ആയും നോർവിച്ചും ആയി ലൂറ്റൺ ഏതാണ്ട് ധാരണയിൽ എത്തി. ഉടൻ ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും.
മുമ്പ് ന്യൂകാസ്റ്റിൽ യുണൈറ്റഡ്, ബ്രൈറ്റൺ, നോർവിച്ച് സിറ്റി എന്നിവരുടെ വല കാത്ത ക്രുലിനു ഇംഗ്ലീഷ് ഫുട്‌ബോളിൽ വലിയ പരിചയസമ്പത്ത് ഉണ്ട്. 11 സീസണുകളിൽ ന്യൂകാസ്റ്റിലിൽ കളിച്ച ക്രുൽ 2018 മുതൽ നോർവിച്ച് താരമാണ്. 10 സീസണുകളിൽ അധികം പ്രീമിയർ ലീഗ് വല കാത്ത പതിറ്റാണ്ടുകളുടെ ഇംഗ്ലീഷ് ഫുട്‌ബോൾ പരിചയം ഉള്ള താരത്തിന്റെ സാന്നിധ്യം തങ്ങളെ സഹായിക്കും എന്ന പ്രതീക്ഷയിൽ ആണ് ലൂറ്റൺ. 15 തവണ ഹോളണ്ട് ദേശീയ ടീമിന് ആയും ക്രുൽ കളിച്ചിട്ടുണ്ട്.