ലുകാകുവിനെ ഒരു വട്ടം കൂടെ ലോണിൽ ആവശ്യപ്പെട്ട് ഇന്റർ മിലാൻ

Newsroom

Picsart 23 07 05 11 19 33 934
Download the Fanport app now!
Appstore Badge
Google Play Badge 1

തന്റെ പഴയ ഫോമിലേക്ക് മടങ്ങി എത്തിയ ബെൽജിയൻ സ്ട്രൈക്കർ ലുകാകുവിനെ ടീമിൽ നിലനിർത്താനുള്ള ശ്രമങ്ങൾ ഇന്റർ മിലാൻ തുടരുന്നു. ഇന്റർ ലുകാകുവിനെ വീണ്ടും ലോണിൽ ആവശ്യപ്പെട്ടു കൊണ്ട് ചെൽസിയുമായി ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. ഫിറ്റ്നസ് വീണ്ടെടുത്ത ലുകാകു കഴിഞ്ഞ സീസൺ അവസാനം പഴയ ഫോമിലേക്ക് തിരികെയെത്തിയിരുന്നു. ഇന്റർ മിലാനെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിക്കുന്നതിലും ലീഗിൽ രണ്ടാം സ്ഥാനത്ത് എത്തിക്കുന്നതിലും പ്രധാന പങ്കുവഹിക്കാൻ ലുകാകുവിനായി.

ലുകാകു Hall Fa Cup

1949 മിനുട്ടുകൾ മാത്രം കളിച്ച ലുകാകു 9 ഗോളും 5 അസിസ്റ്റും സീരി എയിൽ ഇന്ററിനായി കഴിഞ്ഞ സീസണിൽ നൽകി. ചെൽസിയിൽ നിന്ന് ലോണിൽ ഇന്ററിലേക്ക് മടങ്ങിയ ശേഷം ഫോമിലും ഫിറ്റ്‌നസിലും ലുക്കാക്കു ഏറെ പിറകിലായിരുന്നു. ഇതുകൊണ്ട് തന്നെ താരത്തെ തിരികെ ചെൽസിയിലേക്ക് അയക്കാൻ ഇന്റർ ആദ്യം ആലോചിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ ലുകാലുവിനെ സ്ഥിര കരാറിൽ വാങ്ങാനോ താരത്തിന്റെ ലോൺ ഒരു സീസൺ കൂടെ നീട്ടികിട്ടാനോ ഇന്റർ ശ്രമിക്കും.

സീസൺ അവസാനത്തോടെ ലുക്കാക്കു ചെൽസിയിലേക്ക് മടങ്ങിയെത്തുന്ന തരത്തിലായിരുന്നു വായ്പാ ഇടപാട്. താരത്തെ വാങ്ങാൻ ഇന്റർ ആഹ്രഹിക്കുന്നു എങ്കിൽ ഒരു വൻ തുക തന്നെ അവർ ചെൽസിക്ക് നൽകേണ്ടി വരും. പക്ഷെ ഇന്ററിന്റെ സാമ്പത്തിക സ്ഥിതി ഇപ്പോൾ അതിന് അനുവദിക്കുന്നില്ല. അതാണ് അവർ ലോണിന് പ്രാധാന്യം കൊടുക്കുന്നത്. 2021 വേനൽക്കാലത്ത് 97.5 മില്യൺ പൗണ്ട് എന്ന ക്ലബ്ബ് റെക്കോർഡ് ഫീസിന് ഇന്ററിൽ നിന്ന് ആയിരുന്നു ലുകാകു ചെൽസിയിലേക്ക് എത്തിയത്. എന്നാൽ ലുക്കാക്കു ചെൽസിയിൽ തിളങ്ങിയിരുന്നില്ല. പുതിയ പരിശീലകൻ പോചറ്റീനോയും ലുകാകുവിനെ നിലനിർത്താൻ ആഗ്രഹിക്കുന്നില്ല.