ചെൽസി സ്ട്രൈക്കർ ലുകാകുവിനെ സ്വന്തമാക്കാനായി വലിയ ബിഡ് സമർപ്പിച്ച് സൗദി ക്ലബായ അൽ ഹിലാൽ. 50 മില്യൺ ട്രാൻസ്ഫർ ഫീയുള്ള ബിഡ് അൽ ഹിലാൽ ചെൽസിക്ക് മുന്നിൽ വെച്ചു. 2026വരെയുള്ള കരാർ ഹിലാൽ ലുകാകുവിന് നൽകു. 30 മില്യൺ യൂറോ പ്രതിവർഷ വേതനവും അവർ വാഗ്ദാനം ചെയ്യുന്നു. എന്നാൽ ലുകാകു ഇപ്പോഴും യൂറോപ്പിൽ തുടരാൻ ആകും എന്ന് പ്രതീക്ഷയിലാണ്.
ലുകാകു യുവന്റസിലേക്ക് പോകാൻ ആണ് ശ്രമിക്കുന്നത്. യുവന്റസ് മാത്രമാണ് താരത്തിനായി ഇപ്പോൾ രംഗത്ത് ഉള്ള യൂറോപ്യൻ ക്ലബ്. ഇന്റർ മിലാൻ താരവുമായി ഉടക്കി ട്രാൻസ്ഫർ ചർച്ചകളിൽ നിന്ന് പിന്മാറിയിരുന്നു. ലുകാകുവിനായി 37 മില്യൺ ആണ് യുവന്റസ് വാഗ്ദാനം ചെയ്യുന്നത്. ചെൽസി ഇതുവരെ താരത്തെ ആർക്ക് വിൽക്കണം എന്ന് തീരുമാനിച്ചിട്ടില്ല.
ഫിറ്റ്നസ് വീണ്ടെടുത്ത ലുകാകു കഴിഞ്ഞ സീസൺ അവസാനം പഴയ ഫോമിലേക്ക് തിരികെയെത്തിയിരുന്നു. ഇന്റർ മിലാനെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിക്കുന്നതിലും ലീഗിൽ രണ്ടാം സ്ഥാനത്ത് എത്തിക്കുന്നതിലും പ്രധാന പങ്കുവഹിക്കാൻ ലുകാകുവിനായി.
1949 മിനുട്ടുകൾ മാത്രം കളിച്ച ലുകാകു 9 ഗോളും 5 അസിസ്റ്റും സീരി എയിൽ ഇന്ററിനായി കഴിഞ്ഞ സീസണിൽ നൽകി. 2021 വേനൽക്കാലത്ത് 97.5 മില്യൺ പൗണ്ട് എന്ന ക്ലബ്ബ് റെക്കോർഡ് ഫീസിന് ഇന്ററിൽ നിന്ന് ആയിരുന്നു ലുകാകു ചെൽസിയിലേക്ക് എത്തിയത്. എന്നാൽ ലുക്കാക്കു ചെൽസിയിൽ തിളങ്ങിയിരുന്നില്ല.