ടൗൺസെൻഡും എവർട്ടണിലേക്ക്

Skysports Andros Townsend Crystal Palace 5324799

ക്രിസ്റ്റൽ പാലസ് വിട്ട ടൗൺസെൻഡിനെ എവർട്ടൺ സ്വന്തമാക്കും. താരം ഇന്ന് എവർട്ടണിൽ മെഡിക്കൽ പൂർത്തിയാക്കി കരാർ ഒപ്പുവെക്കും. മുമ്പ് 2018ൽ ന്യൂകാസിലിൽ റാഫാ ബെനിറ്റസിനൊപ്പം ഉണ്ടായിരുന്ന താരമാണ് ടൗൺസെൻഡ്. ഫ്രീ ട്രാൻസ്ഫറാകും ഇത്. 30കാരനായ താരത്തിന്റെ പാലസിലെ കരാർ കഴിഞ്ഞ മാസം അവസാനിച്ചിരുന്നു. അവസാന അഞ്ചു സീസണിൽ പാലസിന്റെ ഒപ്പം തന്നെ ഉണ്ടായിരുന്ന ടൌൺസെൻഡ് 185 മത്സരങ്ങൾ ടീമിനൊപ്പം കളിച്ചിട്ടുണ്ട്. 16 ഗോളുകളും താരം നേടി.

മുമ്പ് ന്യൂകാസിലിൽ കൂടാതെ സ്പർസിനായും ടൗൺസെൻഡ് കളിച്ചിട്ടുണ്ട്. ടൗൺസെൻഡിനെ കൂടാതെ ഡെമിറെ ഗ്രേ, ബെഗോവിച് എന്നിവരുടെ ട്രാംസ്ഫറുകളും എവർട്ടൺ ഉടൻ പൂർത്തിയാക്കും.