അർജന്റീനയുടെ ലൊ സെൽസോ ടോട്ടൻഹാമിലേക്ക്

Newsroom

അർജന്റീനയുടെ യുവ അറ്റാക്കിംഗ് മിഡ്ഫീൽഡർ ലൊ സെൽസോ ടോട്ടൻഹാമിലേക്ക് അടുക്കുന്നു. റയൽ ബെറ്റിസ് താരമായ ജിയോവാനി ലൊ സെൽസോ ഉടൻ തന്നെ ടോട്ടൻഹാമുമായി കരാർ ഒപ്പുവെക്കും. ടോട്ടൻഹാമും റയൽ ബെറ്റിസും തമ്മിൽ ധാരണയായതിനെ തുടർന്ന് താരം മെഡിക്കലിനായി ലണ്ടണിൽ എത്തിയിട്ടുണ്ട്. ട്രാൻസ്ഫർ വിൻഡോയുടെ ഇംഗ്ലണ്ടിലെ അവസാന ദിവസമാണ് ഇന്ന്.

കഴിഞ്ഞ സീസണിൽ ബെറ്റിസിൽ തകർപ്പൻ പ്രകടനമായിരുന്നു ലൊ സെൽസോ കാഴ്ചവെച്ചത്. മധ്യനിരയിൽ നിന്ന് 9 ഗോളുകൾ നേടാൻ കഴിഞ്ഞ സീസണിൽ ലൊ സെൽസോയ്ക്ക് ആയിരുന്നു. പി എസ് ജിയുടെ താരമായിരുന്ന ലൊ സെൽസോ ലോണിൽ ആയിരുന്നു കഴിഞ്ഞ സീസണിൽ ബെറ്റിസിൽ കളിച്ചത്. ഈ വർഷം മാത്രമാണ് ബെറ്റിസിന്റെ താരമായി സെൽസോ മാറിയത്. അതിനു ശേഷം ഉടൻ തന്നെ താരത്തെ വിൽക്കാനാണ് ക്ലബ് തീരുമാനിച്ചിരിക്കുന്നത്. ഡിബാലയെയും കൗട്ടീനോയെയും സ്വന്തമാക്കാനുള്ള ശ്രമം പാഴായതാണ് സെൽസോയിലേക്ക് ടോട്ടൻഹാമിനെ എത്തിച്ചത്.