ഫ്രഞ്ച് ലീഗിൽ നിന്ന് റൈറ്റ് ബാക്കിനെ സ്വന്തമാക്കി എവർട്ടൻ

- Advertisement -

ലോകകപ്പ് ജേതാവ് ജിബ്രീൽ സിഡിബേ ഇനി എവർട്ടനിൽ. ഒരു സീസണിലേക്ക് ലോൺ അടിസ്ഥാനത്തിലാണ് താരം എത്തുന്നത്. സീസണിന്റെ അവസാനം താരത്തെ സ്ഥിരം കരാറിൽ വാങ്ങാനുള്ള ഓപ്‌ഷനും മൊണാക്കോ എവർട്ടന് നൽകിയിട്ടുണ്ട്. ഈ ട്രാൻസ്ഫർ വിൻഡോയിൽ എവർട്ടൻ ടീമിൽ എത്തിക്കുന്ന ആറാമത്തെ താരമാണ് സിഡിബേ.

2016-2017 സീസണിൽ ലീഗ് 1 കിരീടം നേടിയ മൊണാക്കോ ടീമിലെ പ്രധാന താരമായിരുന്നു സിഡിബേ. 2016 മുതൽ ഫ്രഞ്ച് ദേശീയ ടീമിൽ അംഗമാണ് 27 വയസുകാരനായ താരം. ട്രോയസിലൂടെ സീനിയർ കരിയർ ആരംഭിച്ച താരം 2012 മുതൽ 2016 വരെ ലില്ലേയിൽ കളിച്ച ശേഷമാണ് മൊണാക്കോയിൽ എത്തിയത്. റഷ്യയിൽ ലോകകപ്പ് കിരീടം നേടിയ ഫ്രാൻസ് ടീമിൽ അംഗമായിരുന്നു.

Advertisement