ലിവർപൂളിന്റെ അഞ്ചു വർഷത്തെ കരാർ ഓഫർ ഡാർവിൻ നൂനസിന് മുന്നിൽ

20220610 191746

ബെൻഫികയുടെ ഫോർവേഡായ ഡാർവിൻ നൂനസിനെ സ്വന്തമാക്കാനുള്ള ട്രാൻസ്ഫർ യുദ്ധത്തിൽ ലിവർപൂൾ കരുക്കൾ പെട്ടെന്ന് നീക്കുകയാണ്. 80 മില്യന്റെ ഓഫർ ബെൻഫികയ്ക്ക് സമർപ്പിച്ച ലിവർപൂൾ നൂനസിന് ആയി അഞ്ച് വർഷത്തെ കരാറും സമർപ്പിച്ചു. 15/20 മില്യൺ ആഡ് ഓൺ ആയി നൽകാനും ചർച്ചകൾ നടക്കുന്നുണ്ട്. താരവും ബെൻഫികയും ഇപ്പോഴും തീരുമാനം എടുത്തിട്ടില്ല. ട്രാൻസ്ഫർ തുക ഇൻസ്റ്റാൾമെന്റ് ആയി നൽകിയാൽ മതിയോ എന്ന് ലിവർപൂൾ ചോദിക്കുന്നുണ്ട്.

മാഞ്ചസ്റ്റർ യുണൈറ്റഡും താരത്തിന്റെ ഏജന്റുമായി ചർച്ചകൾ നടത്തി കൊണ്ടിരിക്കുകയാണ്. എന്നാൽ ഇപ്പോൾ ലിവർപൂൾ ആണ് ചർച്ചകളിൽ വ്യക്തമായി മുന്നിൽ ഉള്ളത് എന്ന് ഫബ്രിസിയോ സൂചിപ്പിക്കുന്നു. ചാമ്പ്യൻസ് ലീഗിൽ കളിക്കാനാണ് നൂനസ് ആഗ്രഹിക്കുന്നു എന്നതും ലിവർപൂളിന് അഡ്വാന്റേജ് ആണ്.

22കാരനായ നൂനസ് അവസാന രണ്ട് സീസണുകളിലായി ബെൻഫികയ്ക്ക് ഒപ്പം ഉണ്ട്. ചാമ്പ്യൻസ് ലീഗിൽ അടക്കം ഗംഭീര പ്രകടനങ്ങൾ നടത്താൻ നൂനസിന് കഴിഞ്ഞ സീസണിലായിരുന്നു. നൂനസിനായി സ്പാനിഷ് ക്ലബുകളും രംഗത്ത് ഉണ്ട്. ഈ സീസണിൽ നൂനസ് ബെൻഫിക വിടും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ സീസണിൽ 38 മത്സരങ്ങളിൽ നിന്ന് 32 ഗോളുകൾ താരം നേടിയിരുന്നു.