പ്രതീക് ചൗധരി വീണ്ടും ജംഷദ്പൂർ എഫ് സിയിൽ

Img 20220610 185032

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരവും അടുത്തിടെ ബെംഗളൂരു എഫ് സി വിട്ട കളിക്കാരനുമായ പ്രതീക് ചൗധരി ജംഷദ്പൂരിൽ എത്തി. താരം ജംഷദ്പൂരിലേക്ക് ഫ്രീ ഏജന്റായാണ് എത്തുന്നത്. മുമ്പും ജംഷദ്പൂരിൽ പ്രതീക് കളിച്ചിട്ടുണ്ട്. പ്രതീക് അവസാബ രണ്ട് വർഷം ബെംഗളൂരു എഫ് സിയിൽ ആയിരുന്നു. . കഴിഞ്ഞ സീസണിൽ ബെംഗളൂരുവിനായി 17 മത്സരങ്ങൾ കളിച്ച ഡിഫൻഡർ ഒരു ഗോൾ നേടിയിരുന്നു.

രണ്ട് വർഷം മുമ്പ് മുംബൈ സിറ്റിയിൽ നിന്നായിരുന്നു പ്രതീക് ബെംഗളൂരുവിൽ എത്തിയത്. ഡിഫൻസിൽ എല്ലാ പൊസിഷനിലും കളിക്കാൻ കഴിവുള്ള താരമാണ്. മോഹൻ ബഗാനു വേണ്ടിയും മുംബൈ എഫ് സിയിലും, ഡെൽഹി ഡൈനാമോസിലും താരം മുമ്പ് കളിച്ചിട്ടുണ്ട്. 32കാരനായ പ്രതീക് 2016ൽ കേരള ബ്ലാസ്റ്റേഴ്സ് ഐ എസ് എൽ ഫൈനലിൽ എത്തിയപ്പോൾ ടീമിനൊപ്പം ഉണ്ടായിരുന്നു

Previous articleഫ്രൂട്ട്സ് ഓഫ് വിംബിൾഡൺ, വിംബിൾഡണിലെ പഴങ്ങൾ
Next articleലിവർപൂളിന്റെ അഞ്ചു വർഷത്തെ കരാർ ഓഫർ ഡാർവിൻ നൂനസിന് മുന്നിൽ