ചെൽസി യുവതാരം ലൂയിസ് ബേറ്റിനെ ലീഡ്സ് യുണൈറ്റഡ് സ്വന്തമാക്കി

20210722 153118

ലൂയിസ് ബേറ്റിനെ ലീഡ്സ് യുണൈറ്റഡ് സൈൻ ചെയ്തു. ചെൽസിയിൽ നിന്നാണ് മിഡ്ഫീൽഡർ ലീഡ്സ് യുണൈറ്റഡിലേക്ക് എത്തുന്നത്. 2024ലെ സമ്മർ വരെയുള്ള മൂന്ന് വർഷത്തെ കരാർ താരം ലീഡ്സിൽ ഒപ്പുവെച്ചു. കഴിഞ്ഞ 10 വർഷമായി ചെൽസി യൂത്ത് സെറ്റപ്പിന്റെ ഭാഗമായിരുന്നു 18കാരൻ. 2020ലെ എഫ്എ യൂത്ത് കപ്പ് ഫൈനലിൽ ചെൽസിയുടെ നായകനുമായിരുന്നു ലൂയിസ്. ജൂനിയർ ഫിർപോ, ജാക്ക് ഹാരിസൺ, ഷോൺ മക്ഗുർക്ക്, അമരി മില്ലർ എന്നിവരുൾപ്പെടെ ലീഡ്സിന്റെ അഞ്ചാമത്തെ ട്രാൻസ്ഫറാണിത്.