ലെവൻഡോസ്കിക്ക് വേണ്ടി ബാഴ്സലോണ ആദ്യ ഒഫർ സമർപ്പിച്ചു. 35 മില്യൺ യൂറോയുടെ ഓഫർ ആണ് ബാഴ്സലോണ സമർപ്പിച്ചത് എന്നാണ് വിവരങ്ങൾ. ബയേൺ ഇതിനേക്കാൾ വലിയ ട്രാൻസ്ഫർ തുക ആവശ്യപ്പെടുന്നുണ്ട് എന്ന് ഫബ്രിസിയോ റൊമാനോ പറയുന്നു. മാത്രമല്ല ലെവൻഡോസ്കിക്ക് പകരം ഒരു സ്ട്രൈക്കറെ ലഭിച്ചാൽ മാത്രമെ ബയേൺ അദ്ദേഹത്തെ പോകാൻ അനുവദിക്കൂ എന്നും ഫബ്രിസിയോ റിപ്പോർട്ട് ചെയ്യുന്നു.
ലെവൻഡോസ്കിയും ബാഴ്സലോണ ബയേൺ പ്രതിനിധികളും തുടർച്ചയായി ചർച്ചകൾ നടത്തുന്നുണ്ട്. ബാഴ്സലോണ അല്ലാതെ വേറെ ഒരു ക്ലബിലും പോകാൻ ലെവൻഡോസ്കി ആഗ്രഹിക്കുന്നില്ല. ലെവൻഡോസ്കി താൻ ബയേൺ വിടാൻ ആഗ്രഹിക്കുന്നു എന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
ലെവൻഡോസ്കിക്ക് ഒരു വർഷത്തെ കരാർ കൂടിയാണ് ബയേണിൽ ഉള്ളത്. ഈ സീസൺ അവസാനം ലെവൻഡോസ്കിയെ വിറ്റില്ല എങ്കിൽ ബയേണ് താരത്തെ ഫ്രീ ഏജന്റായി അടുത്ത സീസണിൽ നഷ്ടമാകും. 33കാരനായ താരം അവസാന 8 വർഷമായി ബയേണിൽ ആണ് കളിക്കുന്നത്.