ചെൽസിയുടെ യുവതാരം ലെവി കോൾവിലിനെ സ്വന്തമാക്കാൻ ബ്രൈറ്റന്റെ രണ്ടാം ബിഡ്. ഇപ്പോൾ 40 മില്യൺ യൂറോയുടെ ബിഡ് ആണ് ബ്രൈറ്റൺ ഡിഫൻഡർക്കായി സമർപ്പിച്ചിരിക്കുന്നത്. ബ്രൈറ്റൺ ഫുട്ബോൾ ക്ലബിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബിഡ് ആണിത്. എന്നാൽ ചെൽസി താരത്തെ വിൽക്കാനുള്ള സാധ്യത ഇപ്പോഴും കുറവാണ്. ബ്രൈറ്റണിൽ കഴിഞ്ഞ സീസൺ ലോണിൽ ചെലവഴിച്ച 20-കാരൻ, സീഗൾസിനെ അവരുടെ ചരിത്രത്തിൽ ആദ്യമായി യൂറോപ്യൻ ഫുട്ബോൾ യോഗ്യത നേടിക്കൊടുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു.
മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ലിവർപൂളിൽ നിന്നും താരത്തിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ഉണ്ടെങ്കിൽ വിൽക്കില്ല എന്ന തീരുമാനത്തിലാണ് ചെൽസി. 2022-23 കാമ്പെയ്‌നിനിടെ ബ്രൈറ്റണായി 22 സീനിയർ മത്സരങ്ങൾ കോൾവിൽ കളിച്ചിരുന്നു. നേരത്തെ ബ്രൈറ്റന്റെ £30m ബിഡ് ചെൽസി തള്ളിയിരുന്നു. പുതിയ ചെൽസി മാനേജർ മൗറീഷ്യോ പോച്ചെറ്റിനോ ആകും താരത്തെ നിലനിർത്തണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്.