ലില്ലെയുടെ യുവ ഡിഫൻഡർ ലെനി യോറോക്ക് ആയി മാഞ്ചസ്റ്റർ യുണൈറ്റഡ് നൽകിയ ഓഫർ ക്ലബ് അംഗീകരിച്ചതായി റിപ്പോർട്ടുകൾ. 18-കാരനായി മാഞ്ചസ്റ്റർ യുണൈറ്റഡ് 60 മില്യന്റെ ഓഫർ ആണ് നൽകിയത്. ക്ലബ് ഈ ഓഫർ അംഗീകരിച്ചു എങ്കിലും യോറോ എങ്ങോട്ടേക്ക് പോകണം എന്ന് ഇനിയും തീരുമാനിച്ചിട്ടില്ല.

യോറോ റയൽ മാഡ്രിഡിൽ കളിക്കാൻ ആണ് ആഗ്രഹിക്കുന്നത്. താരം അത് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ റയൽ മാഡ്രിഡ് ലില്ലെക്ക് നൽകിയ ഓഫർ വളരെ ചെറുത് ആയത് കൊണ്ട് ലില്ലെ താരത്തെ റയലിന് നൽകാൻ ഒരുക്കമല്ല. മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോകാൻ യോറോയെ സമ്മതിപ്പിക്കാൻ ആണ് ലില്ലെ ഇപ്പോൾ ശ്രമിക്കുന്നത്.
ഫ്രഞ്ച് താരത്തിന് വലിയ ഭാവിയാണ് ഫുട്ബോൾ നിരീക്ഷകർ പ്രവചിക്കുന്നത്. ഇപ്പോൾ തന്നെ താരം ലില്ലെയുടെ പ്രധാന സെന്റർ ബാക്ക് ആണ്.














