ബാഴ്‌സയുടെ ഫ്രഞ്ച് സെന്റർ ബാക്ക് ക്ലമന്റ് ലെങ്ലെ ക്ലബ് വിടും എന്ന് ഉറപ്പാകുന്നു. ലെങ്ലെ പോയാൽ മാത്രമെ ബാഴ്സലോണക്ക് പുതിയ സൈനിങ് പൂർത്തിയാക്കാൻ ആകൂ. അതുകൊണ്ട് തന്നെ വലിയ വേതനം വാങ്ങുന്ന ഫ്രഞ്ച് ഡിഫൻഡറെ പെട്ടെന്ന് തന്നെ വിൽക്കാൻ ആണ് ബാഴ്സലോണ ശ്രമിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ആസ്റ്റൺ വില്ല ലെങ്ലെക്ക് ആയി ഇപ്പോൾ രംഗത്ത് ഉണ്ട് എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.
നേരത്തെ അൽ നസർ താരത്തിനായി രംഗത്ത് ഉണ്ടായിരുന്നു എങ്കിലും ലെങ്ലെയും അൽ നസറും തമ്മിലുള്ള ചർച്ചകൾ പകുതിക്ക് വെച്ച് അവസാനിച്ചു. 15 മില്യണോളം ബാഴ്സലോണ ട്രാൻസ്ഫർ തുകയായി ആഗ്രഹിക്കുന്നുണ്ട്.
കഴിഞ്ഞ സീസണിൽ സ്പർസിൽ ആയിരുന്നു ലെങ്ലെ കളിച്ചത്. ഒരു വർഷത്തെ ലോണടിസ്ഥാനത്തിൽ ആണ് താരം സ്പർസിൽ എത്തിയത്. ലോൺ കഴിഞ്ഞപ്പോൾ ലെങ്ലെ തിരികെ ബാഴ്സലോണയിലേക്ക് തന്നെ എത്തി.
ബാഴ്സലോണയിൽ എത്തിയ സമയത്ത് ലാ ലീഗയിലെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാളായി കണക്കാക്കിയിരുന്ന ലെങ്ലെക്ക് ബാഴ്‌സക്കൊപ്പം അവസാന സീസണുകളിൽ പ്രതീക്ഷിച്ച പ്രകടനം കാഴ്ച്ച വെക്കാൻ ആയിരുന്നില്ല. 2018ൽ ആയിരുന്നു ലെങ്ലെയെ ബാഴ്സലോണ സ്വന്തമാക്കിയത്. അതിനു മുമ്പ് സെവിയ്യയിൽ ആയിരുന്നു.