ലീഡ്സ് യുണൈറ്റഡിന് ഓസ്ട്രിയയിൽ നിന്ന് ഒരു മിന്നും യുവതാരം

ലീഡ്സ് യുണൈറ്റഡ് ഒരു ഗംഭീര സൈനിംഗ് പൂർത്തിയാക്കി. ഓസ്ട്രിയൻ ക്ലബായ സാൽസ്ബർഗിന്റെ യുവതാരം ബ്രെൻഡൻ ആരോൺസണിനെ ആണ് ലീഡ്സ് സ്വന്തമാക്കിയത്. 2027-ലെ സമ്മർ വരെ നീളുന്ന ഒരു കരാറിൽ 21കാരൻ ഒപ്പുവെച്ചു.

കഴിഞ്ഞ സീസണിൽ സാൽസ്ബർഗിനായി 41 മത്സരങ്ങൾ ആരോൺസൻ കളിച്ചു. 10 അസിസ്റ്റുകളും ആറ് ഗോളുകളും താരം നേടി. തുടർച്ചയായി രണ്ടാം സീസണിലും ഓസ്ട്രിയൻ ബുണ്ടസ്ലിഗയും ഓസ്ട്രിയൻ കപ്പും നേടാൻ സാൽസ്ബർഗിനെ സഹായിക്കാനും ആരോൺസനായി. രണ്ട് വർഷം മുമ്പായിരുന്നു താരം ക്ലബിലേക്ക് എത്തിയത്.

അമേരിക്കൻ ദേശീയ ടീമിന്റെ അറ്റാക്കിംഗ് മിഡ്ഫീൽഡർ ആയ ആരോൺസൻ രാജ്യത്തിനായി 18 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അഞ്ച് ഗോളുകളും നേടി.