ഒരു വലിയ സൈനിംഗ് കൂടെ, ബ്രസീലിയൻ സെന്റർ ബാക്ക് ഡീഗോ കാർലോസിനെയും ആസ്റ്റൺ വില്ല സ്വന്തമാക്കി

20220527 002756

ബ്രസീലിയൻ സെന്റർ ബാക്കായ ഡീഗോ കാർലോസിനെ ആസ്റ്റൺ വില്ല സ്വന്തമാക്കി. ലാലിഗ ക്ലബായ സെവിയ്യയിൽ നിന്നാണ് കാർലോസ് ആസ്റ്റൺ വില്ലയിൽ എത്തുന്നത്. വില്ലയുടെ രണ്ടാം സൈനിംഗ് ആണിത്. കഴിഞ്ഞ ദിവസം അവർ കമാരയെയും സ്വന്തമാക്കിയിരുന്നു. താരം നാളെ ഇംഗ്ലണ്ടിൽ എത്തി സാങ്കേതിക നടപടികൾ പൂർത്തിയാക്കും എന്ന് ആസ്റ്റൺ വില്ല അറിയിച്ചു.

ഡീഗോ കാർലോസ് കഴിഞ്ഞ മൂന്ന് സീസണുകളിലായി സെവിയ്യക്ക് ഒപ്പം ഉണ്ട്. 136 മത്സരങ്ങൾ കളിച്ചു, 2020 യൂറോപ്പ ലീഗ് ഫൈനലിൽ സെവിയ്യ കിരീടം ഉയർത്തുമ്പോഴും താരം ഒപ്പം ഉണ്ടായിരുന്നു. 31 മില്യണോളം ആണ് ആസ്റ്റൺ വില്ല സെവിയ്യക്ക് ട്രാൻസ്ഫർ തുകയായി നൽകുക.