ലൈമറിനെ വേണം എങ്കിൽ 20 മില്യൺ യൂറോ വേണം എന്ന് ലൈപ്സിഗ്

Img 20220601 003000

ആർബി ലെപ്‌സിഗിന്റെ മിഡ്‌ഫീൽഡർ കോൺറാഡ് ലൈമറിനായി ബയേൺ മ്യൂണിക്ക് ശ്രമം സജീവമാക്കുന്നു. അടുത്ത വേനൽക്കാലത്ത് ഓസ്ട്രിയന്റെ കരാർ അവസാനിക്കാൻ ഇരിക്കുന്നത് കൊണ്ട് തന്നെ ചെറിയ തുകയ്ക്ക് താരത്തെ സ്വന്തമാക്കാൻ ആകും എന്നാണ് ബയേൺ കരുതിയത്. എന്നാൽ 20 മില്യൺ യൂറോ നൽകാതെ ലൈമറിനെ വിട്ടു നൽകാൻ ലൈപ്സിഗ് ഒരുക്കമല്ല.

ലൈപ്സിഗ് താരത്തിനു മുന്നിൽ പുതിയ കരാർ വെച്ചു എങ്കിലും താരം ഇതുവരെ അത് സ്വീകരിച്ചിട്ടില്ല. ലൈമറിനായി മാഞ്ചസ്റ്റർ യുണൈറ്റഡും രംഗത്ത് ഉണ്ടെങ്കിലും ബയേൺ ആണ് മുന്നിൽ ഉള്ളത്. കഴിഞ്ഞ സീസണിലും ബയേൺ ലൈമറിനെ സ്വന്തമാക്കാൻ ശ്രമങ്ങൾ നടത്തിയിരുന്നു.

24കാരനായ താരം മുമ്പ് സാൽസ്ബർഗിനായി കളിച്ചിരുന്നു. 19 തവണ ഓസ്ട്രിയ ദേശീയ ടീമിനായും ലൈമർ കളിച്ചിട്ടുണ്ട്