വിൻസി ബരെറ്റോയ്ക്ക് ആയി 30 ലക്ഷം ട്രാൻസ്ഫർ തുക കേരള ബ്ലാസ്റ്റേഴ്സിന് ലഭിക്കും

കേരള ബ്ലാസ്റ്റേഴ്സിന്റെ യുവ വിങ്ങർ ആയിരുന്ന വിൻസി ബരെറ്റോയെ ചെന്നൈയിന് നൽകിയ കേരള ബ്ലാസ്റ്റേഴ്സിന് ട്രാൻസ്ഫർ തുക ആയി 30 ലക്ഷം രൂപ ലഭിക്കും. ചെന്നൈയിൻ താരത്തെ 2025വരെയുള്ള കരാറിലാകും സ്വന്തമാക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന് ലഭിക്കുന്ന ട്രാൻസ്ഫർ തുക പുതിയ താരങ്ങളെ വാങ്ങാൻ ക്ലബ് ഉപയോഗിക്കും എന്നാകും ആരാധകരുടെ പ്രതീക്ഷ.

കേരള ബ്ലാസ്റ്റേഴ്സ് ഏറെ പ്രതീക്ഷയോടെ കണ്ട താരമായിരുന്നു വിൻസി ബരെറ്റോ. 22കാരനായ താരം അടുത്തിടെ നടന്ന ഡെവലപ്മെന്റ് ലീഗിൽ 3 ഗോളുകൾ കേരള ബ്ലാസ്റ്റേഴ്സിനായി വിൻസി നേടിയിരുന്നു.

കഴിഞ്ഞ ഐ എസ് എൽ സീസണിൽ കേരളത്തിനായി 17 മത്സരങ്ങൾ കളിക്കുകയും 2 ഗോളുകൾ നേടുകയും ചെയ്തിരുന്നു.