യൂസുഫ് കോനെ ഇനി ലിയോണിൽ

- Advertisement -

മാലിയുടെ താരമായ യൂസുഫ് കോനെയെ ലിയോൺ സ്വന്തമാക്കി. ഫ്രഞ്ച് ക്ലബായ ലില്ലെയിൽ നിന്നാണ് യൂസുഫിനെ ലിയോൺ റാഞ്ചിയത്. ഈ സീസണിൽ ലില്ലെയിൽ നിന്ന് ലിയോൺ വാങ്ങുന്ന രണ്ടാമത്തെ താരമാണ് കോനെ. നേരത്തെ മെൻഡസിനെയും ലിയോൺ ലില്ലെയിൽ നിന്ന് വാങ്ങിയിരുന്നു. അവസാന അഞ്ചു സീസണായി ലില്ലെയുടെ ഒപ്പം ഉള്ള താരമാണ് കോനെ.

കഴിഞ്ഞ സീസണിൽ റെയിംസിൽ ലോണടിസ്ഥാനത്തിൽ കളിച്ച കോനെ അവിടെ ഇരുപതോളം ലീഗ് മത്സരങ്ങൾ കളിച്ചിരുന്നു. ലെഫ്റ്റ് ബാക്കായ താരം മാലി ദേശീയ ടീമിലെ സ്ഥിര സാന്നിദ്ധ്യവുമാണ്. ഇപ്പോൾ നടക്കുന്ന ആഫ്രിക്കൻ നാഷൺസ് കപ്പിലും മാലി ടീമിൽ കോനെ ഉണ്ടായിരുന്നു.

Advertisement