ലൂയി ബാരിയുടെ ബാഴ്സലോണ ട്രാൻസ്ഫർ ഔദ്യോഗികം

- Advertisement -

ഇംഗ്ലീഷ് യുവതാരം ലൂയി ബാരിയുടെ സൈനിംഗ് ബാഴ്സലോണ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 16കാരനായ സ്ട്രൈക്കർ ചാമ്പ്യൻഷിപ്പ് ക്ലബായ വെസ്റ്റ് ബ്രോമിന്റെ താരമായിരുന്നു. വലിയ ഭാവി പ്രവചിക്കപ്പെടുന്ന ബാരിക്ക് വേണ്ടി മറ്റു പല ക്ലബുകളും രംഗത്ത് ഉണ്ടായിരുന്നു. താരത്തെ നിലനിർത്താനായി വെസ്റ്റ് ബ്രോം പ്രൊഫഷണൽ കരാർ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ബാരി അത് നിരസിച്ചു.

പി എസ് ജി ആയിരുന്നു വളരെ കാലമായി താരത്തിന് പിറകിൽ ഉണ്ടായിരുന്നത്. പി എസ് ജിയിലേക്ക് ആകും ബാരി പോവുക എന്നാണ് ഫുട്ബോൾ ലോകം കരുതിയതും. എന്നാൽ അവസാന നിമിഷം ബാഴ്സലോണ ഓഫറുമായി എത്തിയപ്പോൾ മനം മാറിയ താരം പി എസ് ജിയെ തഴഞ്ഞ് താരം ബാഴ്സലോണ തിരഞ്ഞെടുക്കുകയായിരുന്നു. സ്ട്രൈക്കറായ ബാരി ഇംഗ്ലണ്ടിന്റെ ഭാവി വാദ്ഗാനമാണ്. വേഗതയാണ് ബാരിയുടെ പ്രത്യേകത.

Advertisement