നാളെ ഗ്രീസ്മെനെ ബാഴ്സലോണ വാങ്ങും!!!

- Advertisement -

അത്ലറ്റിക്കോ മാഡ്രിഡിന്റെ സൂപ്പർ സ്റ്റാറായിരുന്ന അന്റോണിയോ ഗ്രീസ്മെൻ നാളെ ബാഴ്സലോണയുടെ സ്വന്തമാകും. സ്പാമിഷ് മാധ്യമങ്ങളാണ് നാളെ ബാഴ്സലോണ താരത്തെ റിലീസ് ക്ലോസ് നൽകി സ്വന്തമാക്കും എന്ന് റിപ്പോർട്ട് ചെയ്യുന്നത്. അത്ലറ്റിക്കോ മാഡ്രിഡ് വിടുമെന്ന് നേരത്തെ തന്നെ അറിയിച്ച ഗ്രീസ്മെന് ഇപ്പോൾ അത്ലറ്റിക്കോ മാഡ്രിഡിന്റെ പ്രീസീസൺ ക്യാമ്പിൽ നിന്ന് മാറി നിൽക്കുകയാണ്.

120 മില്യണാണ് ഗ്രീസ്മെന്റെ ബൈ ഔട്ട് ക്ലോസ്. ഇനിയും ബാഴ്സ വൈകിപ്പിച്ചാൽ താരം തന്നെ ബൈ ഔട്ട് ക്ലോസ് നൽകി ക്ലബ് വിടുമെന്ന് സൂചനകൾ നൽകിയതാണ് ബാഴ്സലോണയുടെ നടപടികൾ വേഗത്തിലാകാൻ കാരണം. പി അവസാന അഞ്ചു വർഷമായി അത്ലറ്റിക്കോ മാഡ്രിഡിലെ ഏറ്റവും പ്രധാന താരമായിരുന്നു ഗ്രീസ്മെൻ.

കഴിഞ്ഞ സീസണിൽ തന്നെ ഗ്രീസ്മെൻ ബാഴ്സലോണയിൽ എത്തുമെന്ന് കരുതിയിരുന്നു എങ്കിലും അത്ലറ്റിക്കോ മാഡ്രിഡ് പ്രതിസന്ധിയിൽ ആകുന്നതിനാൽ ക്ലബിൽ തന്നെ ഗ്രീസ്മെൻ തുടരുകയായിരുന്നു. അത്ലറ്റിക്കോ മാഡ്രിഡിനായി 255 മത്സരങ്ങൾ കളിച്ചിട്ടുള്ള ഗ്രീസ്മെൻ 133 ഗോളുകളും 43 അസിസ്റ്റും ക്ലബിനായി നേടിയിട്ടുണ്ട്.

Advertisement