ജർമ്മൻ മിഡ്ഫീൽഡർ ഖെദീര യുവന്റസ് വിടും. യുവന്റസുമായി താരത്തിന് ഇനിയും കരാർ ബാക്കി ഉണ്ട് എങ്കിലും പുതിയ പരിശീലകൻ പിർലോ താരത്തെ ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടത് കൊണ്ടാണ് ഖദീരയുടെ കരാർ റദ്ദാക്കാൻ യുവന്റസ് ഒരുങ്ങുന്നത്. ഇതിനായി ചർച്ചകൾ ആരംഭിച്ചു. ഹിഗ്വയിനെ പോലെ കരാർ റദ്ദാക്കി ചെറിയ തുക നഷ്ട പരിഹാരം നൽകിയാകും യുവന്റസ് ഖദീരയെയും പറഞ്ഞു വിടുക.
അവസാന അഞ്ചു വർഷമായി യുവന്റസിനൊപ്പം ഉള്ള താരമാണ് ഖെദീര. യുവന്റസിനൊപ്പം ഈ അഞ്ചു വർഷങ്ങളിൽ അഞ്ചു ലീഗ് കിരീടങ്ങളും മൂന്നു ഇറ്റാലിയൻ കപ്പും താരം സ്വന്തമാക്കിയിട്ടുണ്ട്. ഇറ്റാലിയൻ ലീഗിൽ ഇതുവരെ 90ൽ അധികം മത്സരങ്ങൾ യുവന്റസിനായി കളിച്ച താരമാൺ. ഖെദീര. പക്ഷെ പരിക്കും പ്രകടനങ്ങളിൽ സ്ഥിരതയില്ലാത്തതും താരത്തെ സ്റ്റാർട്ടിംഗ് ഇലവനിൽ നിന്ന് അകറ്റി. ഇറ്റലി വിട്ട് ജർമ്മനിയിലേക്കോ അമേരിക്കയിലോ പോകാൻ ആകും ഖെദീര ഈ സമ്മറിൽ ശ്രമിക്കുക.