ഇംഗ്ലീഷ് ലീഗുകളിൽ ആരാധകർ ഈ ആഴ്ച മടങ്ങി എത്തും

- Advertisement -

ഫുട്ബോൾ ആരാധകർക്ക് പ്രതീക്ഷ നൽകുന്ന വാർത്തയാണ് ഇംഗ്ലണ്ടിൽ നിന്ന് വരുന്നത്. ഈ ആഴ്ച മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ആരാധകരെ തിരികെ കൊണ്ടു വരികയാണ് ഇംഗ്ലീഷ് ഫുട്ബോൾ. ചാമ്പ്യൻഷിപ്പിലും മറ്റു ലോവർ ഡിവിഷനിലുമാണ് ഈ ആഴ്ച ആരാധകർ തിരികെയെത്തുക. 9 മത്സരങ്ങളെ ആണ് പരീക്ഷണാടിസ്ഥാത്തിൽ ആരാധകരെ തിരികെ കൊണ്ടു വരാൻ ഉപയോഗിക്കുന്നത്.

ചാമ്പ്യൻഷിപ്പിലെ മിഡിൽസ്ബ്രോയും ബൗണ്മതുമായുള്ള മത്സരവും നോർവിചും പ്രെസ്റ്റണുമായുള്ള മത്സരവും ഈ 9 മത്സരങ്ങളിൽ ഉൾപ്പെടുന്നു. 1000 ആരാധകർക്ക് ആകും പ്രവേശനം ഉണ്ടാവുക. സീസൺ ടിക്കറ്റുള്ള ആരാധകരിൽ നിന്ന് നറുക്കിലൂടെ ആകും ഈ 1000 ആരാധകരെ തിരഞ്ഞെടുക്കുക. മാർച്ചിലാണ് അവസാനമായി ഇംഗ്ലണ്ടിൽ ഫുട്ബോൾ മത്സരം കാണാൻ ആരാധകർ എത്തിയത്.

ആരാധകർ എത്തുന്ന മത്സരങ്ങൾ;

Championship

Middlesbrough v AFC Bournemouth

Norwich City v Preston North End

League One

Blackpool v Swindon Town

Charlton Athletic v Doncaster Rovers

Hull City v Crewe Alexandra

Shrewsbury Town v Northampton Town

League Two

Carlisle United v Southend United

Forest Green Rovers v Bradford City

Morecambe v Cambridge United

Advertisement