മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം ഇനി ഈസ്റ്റ് ബംഗാളിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരമായിരുന്ന സിയാം ഹാങ്ങലിനെ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കി. ഇപ്പോൾ ഡെൽഹി ഡൈനാമോസിന്റെ താരമായ ഹാങ്ങലിനെ ലോണടിസ്ഥാനത്തിലാണ് ഈസ്റ്റ് ബംഗാൾ ടീമിൽ എത്തിക്കുന്നത്. ഡെൽഹി ഡൈനാമോസിൽ താരത്തിന് യാതൊരു അവസരവും ലഭിച്ചിരുന്നില്ല. ഇതാണ് ക്ലബ് വിടാൻ ഹാങ്ങലിനെ നിർബന്ധിതനാക്കിയത്.

മണിപ്പൂർ സ്വദേശിയായ മിഡ്ഫീൽഡർ സിയാം ഹാങൽ കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് താരമായിരുന്നു. ഡ്രാഫ്റ്റിൽ 31 ലക്ഷം രൂപ നൽകി ആയിരുന്നു ഹാങ്ങലിന്റെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. എന്നാൽ താരത്തിന് കേരള ബ്ലാസ്റ്റേഴ്സിൽ തിളങ്ങാനായില്ല. തുടർന്ന് ഡെൽഹിയിലേക്ക് ചേക്കേറുകയായിരുന്നു. ചെന്നൈയിൻ എഫ് സിക്കും നോർത്ത് ഈസ്റ്റ് യുണൈറ്റഡിനും വേണ്ടി ഇതിനു മുമ്പ് ഐ എസ് എല്ലിൽ ബൂട്ടു കെട്ടിയിട്ടുണ്ട്. ഐ ലീഗിൽ ബെംഗളൂരു എഫ് സിക്കും ഹാങ്ങൽ കളിച്ചിട്ടുണ്ട്.