കെനാൻ യിൽദിസിന് വേണ്ടി യുവന്റസും രംഗത്ത്

ടർക്കിഷ് യുവതാരം കെനാൻ യിൽദിസിനെ ടീമിൽ എത്തിക്കാൻ വേണ്ടി യുവന്റസും രംഗത്ത്. മാസങ്ങളായി ബാഴ്‌സലോണ ബയേൺ യൂത്ത് ടീമംഗത്തിന് പിറകെ ഉണ്ട്. നേരത്തെ ബയേണുമായുള്ള പതിനെഴുകാരന്റെ കരാർ കഴിഞ്ഞ സീസണോടെ അവസാനിച്ചിരുന്നു.

പതിനാറാം വയസിൽ തന്നെ ബയേണിന്റെ അണ്ടർ 19 ടീമിലേക്ക് എത്താൻ സാധിച്ച താരമാണ് യിൽദിസ്. അറ്റാക്കിങ് മിഡ്ഫീൽഡർ ആയ താരത്തിന് ഇരുവിങ്ങുകളിലും ഒരുപോലെ കളിക്കാൻ ആവും. ഫ്രീ ഏജന്റ് ആയതോടെയാണ് താരത്തെ തങ്ങളുടെ യൂത്ത് ടീമിൽ എത്തിക്കാനുള്ള ശ്രമങ്ങൾ യുവന്റസ് ആരംഭിച്ചത്. ഇതോടെ യിൽദിസിന്റെ തീരുമാനം എന്താവും എന്ന ആകാംക്ഷയിലാണ് താരത്തിന് പിറകെയുള്ള വമ്പൻ ക്ലബുകളും.