ഇന്ത്യൻ U17 കോച്ചായിരുന്ന അലക്സ് ആംബ്രോസ് പോലീസ് കസ്റ്റഡിയിലാകും

ഇന്ത്യൻ അണ്ടർ 17 പരിശീലകനായിരുന്ന അലക്സ് ആംബ്രോസ് കടുത്ത നടപടികൾ തന്നെ നേരിടേണ്ടി വരും. ഇന്ത്യൻ അണ്ടർ 17 ടീമിന്റെ കോച്ചായിരുന്ന അലക്സ് ആംബ്രോസ് ഇന്ത്യൻ ടീമിലെ യുവതാരങ്ങൾക്ക് എതിരെ Sexual Misconduct നടത്തി എന്നതിനാൽ അദ്ദേഹത്തെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കുകയും വിദേശ പര്യടനത്തിന് ഇടയിൽ നിന്ന് ഇന്ത്യയിലേക്ക് മടക്കി അയക്കുകയും ചെയ്തിരുന്നു.

ചെറിയ കുട്ടികളായ ഫുട്ബോൾ താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യാ‌ൻ ശ്രമിച്ച ആംബ്രോസ് കടുത്ത നിയമനടപടികൾ തന്നെ നേരിടും. ഉടൻ പോലീസ് ഈ കേസ് ഏറ്റെടുക്കുകയും അദ്ദേഹത്തിനെതിരെ നടപടി എടുക്കുകയും ചെയ്യും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്‌. ഇപ്പോഴത്തെ എ ഐ എഫ് എഫ് താൽക്കാലിക ഭരണ സമിതി വളരെ ഗൗരവത്തോടെയാണ് ഈ പ്രശ്നത്തെ കാണുന്നത്.