അമേരിക്കൻ താരത്തെ ടീമിൽ എത്തിക്കാൻ ലീഡ്സ്

ആർബി ലെയ്പ്സിഗിന്റെ അമേരിക്കൻ താരം ടെയ്‌ലർ ആഡംസിനെ ടീമിൽ എത്തിക്കാൻ ലീഡ്സ് യുണൈറ്റഡിന്റെ ശ്രമം. സിറ്റിയിലേക്ക് ചേക്കേറിയ കാൽവിൻ ഫിലിപ്സിന് പകരക്കാരൻ ആയാണ് ലീഡ്സ് ഈ മധ്യനിര താരത്തെ കാണുന്നത്. ഏകദേശം പതിനഞ്ച് മില്യൺ യൂറോയാണ് ഇരുപത്തിമൂന്ന്കാരനെ എത്തിക്കാൻ ലീഡ്സ് ചെലവാക്കേണ്ടി വരിക എന്നാണ് സൂചനകൾ.

ആഡംസിന്റെ മുൻ കോച്ച് കൂടിയായ ജെസ്സെ മാർഷ് പരിശീലകനായി ചുമതല ഏറ്റതും താരത്തിന് വേണ്ടിയുള്ള ലീഡ്സിന്റെ ശ്രമങ്ങളെ സ്വാധീനിക്കും. മുൻ ന്യൂയോർക്ക് റെഡ് ബുൾസിൽ താരത്തിന്റെ പരിശീലകൻ ആയിരുന്ന മാർഷ്, ലെയ്പ്സിഗിൽ എത്തിയതോടെ ആഡംസിനെ കൂടെ എത്തിക്കുന്നതിൽ വിജയിച്ചിരുന്നു. ഇപ്പോൾ ലീഡ്സിലേക്കും താരത്തിനെ എത്തിക്കാൻ കഴിഞ്ഞാൽ ഈ പരിശീലക-താര കൂട്ടുകെട്ടിന്റെ ഒരുമിച്ചുള്ള മൂന്നാമത്തെ ക്ലബ്ബ് ആവും ഇത്.

2018ൽ എംഎൽഎസിൽ നിന്നും ലെയ്പ്സീഗിൽ എത്തിയ ആഡംസ് നാല് സീസണുകളിലായി നൂറിലധികം മത്സരങ്ങൾ ടീമിനായി ഇറങ്ങി.2017 മുതൽ അമേരിക്കൻ ദേശിയ ടീമിന്റെ ഭാഗമാണ്. മുപ്പത് മത്സരങ്ങൾ ദേശിയ കുപ്പായത്തിൽ ഇറങ്ങി.