ഡിയസിനായി ഗൾഫിൽ നിന്നും ഓഫർ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാൻ ശ്രമിക്കുന്ന ജോർഗെ പെരേര ഡിയസ് ഇപ്പോൾ ഗൾഫിൽ നിന്നുള്ള ഓഫർ പരിഗണിക്കുക ആണെന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ മാർക്കസ് റിപ്പോർട്ട് ചെയ്യുന്നു. ഡിയസിനായി ഗൾഫ് മേഖലയിലെ ക്ലബുകൾ ശ്രമിക്കുന്നുണ്ട് എന്നും താരം ആ ഓഫറുകൾ പരിഗണിക്കുകയാണെന്നും മാർക്കസ് പറയുന്നു. എന്നാൽ ഡിയസ് ഏതെങ്കിലും ക്ലബിൽ ഒപ്പുവെക്കുന്നത് വരെ കേരള ബ്ലാസ്റ്റേഴ്സ് താരത്തിനായി ശ്രമിക്കുന്നത് നിർത്തില്ല എന്നും മാർക്കസ് റിപ്പോർട്ട് ചെയ്യുന്നു.

നേരത്തെ ഡിയസ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നതിന് അടുത്ത് എത്തിയിരുന്നു എങ്കിലും അവിടെ നിന്ന് ചർച്ചകൾ പിറകോട്ട് പോവുകയായിരുന്നു. കേരള ബ്ലാസ്റ്റേഴ്സിൽ ലോൺ അടിസ്ഥാനത്തിൽ ആയിരുന്നു ഡിയസ് കഴിഞ്ഞ സീസണിൽ കളിച്ചിരുന്നത്‌‌‌. ലോൺ കാലാവധി കഴിഞ്ഞതോടെ താരം അർജന്റീനൻ ക്ലബായ പ്ലാറ്റൻസിലേക്ക് തിരികെ പോയിരുന്നു. പ്ലാറ്റൻസിലെ കരാർ അവസാനിപ്പിച്ചാണ് ഡിയസ് തിരികെ ഇന്ത്യയിലേക്ക് വരാൻ നോക്കിയത്. ഈ കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി എട്ട് ഗോളുകളും ഒരു അസിസ്റ്റും സംഭാവന ചെയ്യാൻ ഡിയസിനായിരുന്നു.