ജമൈക്ക ഇന്റർനാഷണലും മുൻ ചെൽസി അക്കാദമി കളിക്കാരനുമായ കാസി പാൽമർ ചാമ്പ്യൻഷിപ്പ് ടീമായ കവെൻട്രി സിറ്റിയിൽ കളിക്കും. കവെൻട്രിയിൽ മൂന്ന് വർഷത്തെ കരാർ താരം ഉടൻ ഒപ്പിടും എന്നും താരം ഉടൻ മെഡിക്കൽ പൂർത്തിയാക്കും എന്നുമാണ് റിപ്പോർട്ടുകൾ. ബ്രിസ്റ്റലിന് വേണ്ടി ആയിരുന്നു താരം അവസാന സീസണിൽ കളിച്ചിരുന്നത്.
2013-ൽ 16 വയസ്സുള്ളപ്പോൾ ചാൾട്ടൺ അത്‌ലറ്റിക്കിൽ നിന്ന് ചെൽസിയിൽ ചേർന്ന പാൽമർ, അണ്ടർ 18, അണ്ടർ 21 തലങ്ങളിൽ നിരവധി ട്രോഫികൾ നേടിയ യൂത്ത് ടീമുകളുടെയും അവിഭാജ്യ ഘടകമായിരുന്നു. എന്നിട്ടും ചെൽസിക്ക് വേണ്ടി ആദ്യ ടീമിൽ കളിക്കാൻ താരത്തിനായിരുന്നില്ല. ഇടം നേടുന്നതിൽ പാമർ പരാജയപ്പെട്ടു.
ഹഡേഴ്‌സ്‌ഫീൽഡ്, ബ്രിസ്റ്റോൾ സിറ്റി എന്നിവർക്കുമായും പാൽമർ കളിച്ചിരുന്നു.