ആകാശ് പഞ്ചാബ് വിട്ട് ചെന്നൈയിൻ ടീമിൽ

Newsroom

ഡിഫൻഡർ ആകാശ് സങ്വാൻ ചെന്നൈയിനിൽ എത്തി. 26കാരനായ ലെഫ്റ്റ് ബാക്കിനെ രണ്ട് വർഷത്തെ കരാറിൽ ആണ് ചെന്നൈയിൻ സൈൻ ചെയ്തത്. ആകാശ് സങ്വാനെയും സജാൽ ബാഗിനെയും സൈൻ ചെയ്തതായി ഇന്ന് ചെന്നൈയിൻ ഔദ്യോഗികമായി അറിയിച്ചു. അവസാന രണ്ടു സീസണിൽ റൗണ്ട്ഗ്ലാസ് പഞ്ചാബ് എഫ് സിക്ക് ഒപ്പം ആയിരുന്നു ആകാശ് ഉണ്ടായിരുന്നത്. കഴിഞ്ഞ സീസണിൽ 17 മത്സരങ്ങൾ പഞ്ചാബിനായി ആകാശ് കളിച്ചിരുന്നു‌.

മിനേർവ പഞ്ചാബിന്റെ യുവടീമുകൾക്ക് ഒപ്പം ആണ് ആകാശ് കരിയർ ആരംഭിച്ചത്. അതു കഴിഞ്ഞ് താരം ഒരു വർഷം ചർച്ചിൽ ബ്രദേഴ്സിനായും കളിച്ചു. മിനേർവ പഞ്ചാബിനൊപ്പം മുമ്പ് ഐ ലീഗ് കിരീടം നേടിയിട്ടുണ്ട്.