ലോകകപ്പ് വിവാദ നായകൻ ഇനി അത്ലറ്റികോ മാഡ്രിഡിൽ

na

ലോകകപ്പിൽ പകരക്കാരനായി ഇറങ്ങാൻ വിസമ്മതിച്ചു കുപ്രസിദ്ധനായ ക്രോയേഷ്യയുടെ നിക്കോള കലിനിച് ഇനി അത്ലറ്റികോ മാഡ്രിഡിൽ. ഇറ്റാലിയൻ ക്ലബ്ബായ എ സി മിലാനിൽ നിന്നാണ് താരം സ്പെയിനിലേക്ക് ചുവട് മാറുന്നത്.

30 വയസുകാരനായ താരം സ്‌ട്രൈകറാണ്. കേവലം ഒരു വർഷം മാത്രമാണ് താരം മിലാനിൽ കളിച്ചത്. ക്രോയേഷ്യയുടെ ദേശീയ താരമാണ്‌ കലിനിച്. ലോകകപ്പ് ആദ്യ മത്സരത്തിൽ പകരക്കാരനായി ഇറങ്ങാൻ വിസമ്മതിച്ച താരത്തെ ക്രോയേഷ്യൻ മാനേജർ നാട്ടിലേക്ക് തിരിചയച്ചത് ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial