ഷാക്കിബ് ഏഷ്യ കപ്പ് കളിക്കാതിരിക്കുന്നതിനോട് താല്പര്യമില്ല: നസ്മുള്‍ ഹസന്‍

ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയാണെങ്കില്‍ ഷാക്കിബ് അല്‍ ഹസനു ഏഷ്യ കപ്പ് നഷ്ടമാകുമെന്ന വാര്‍ത്തകള്‍ക്കിടയില്‍ താരം ഇത്തരത്തില്‍ ഏഷ്യ കപ്പില്‍ നിന്ന് വിട്ടുനില്‍ക്കുവാന്‍ ഇടയാകുന്നതിനോട് താല്പര്യമില്ലെന്നറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസന്‍. ഏഷ്യ കപ്പിനു പകരം സിംബാബ്‍വേ പരമ്പരയ്ക്കിടെ താരത്തിന്റെ ശസ്ത്രക്രിയ നടത്തുന്നതിനെയാണ് ബോര്‍ഡ് പിന്തുണയ്ക്കുന്നതെന്നാണ് ബോര്‍ഡ് പ്രസിഡന്റ് അഭിപ്രായപ്പെട്ടത്.

ഷാക്കിബും മുഖ്യ കോച്ചും വിന്‍ഡീസില്‍ നിന്ന് തന്നെ തന്നോട് ഇക്കാര്യം പറഞ്ഞിരുന്നു. ബാറ്റിംഗ് സമയത്ത് ആവശ്യമായ ശക്തി താരത്തിനു ഈ പരിക്ക് മൂലം ലഭിക്കുന്നില്ലെന്നാണ് പറയപ്പടുന്നത്. ശസ്ത്രക്രിയയ്ക്ക് വിധേയനായാല്‍ താരം ആറ് മാസം വിശ്രമിക്കേണ്ടതായുണ്ട്. സിംബാബ്‍വേ പരമ്പരയ്ക്കിടെ താരത്തിന്റെ ശസ്ത്രക്രിയ നടത്തുകയാണെങ്കില്‍ ടീമില്‍ പുതുമുഖങ്ങളെ പരീക്ഷിക്കാനും ഇതുപകരിക്കുമെന്ന് ഹസന്‍ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial