കൗലിബലി അൽ ഹിലാൽ താരമായി

Newsroom

Picsart 23 06 26 00 47 16 656
Download the Fanport app now!
Appstore Badge
Google Play Badge 1

ചെൽസിയുടെ താരമായിരുന്ന കൗലിബലി സൗദി അറേബ്യയിലേക്ക് എത്തി‌. റൂബൻ നെവസിനെ സ്വന്തമാക്കിയ അൽ ഹിലാൽ ക്ലബ് ആണ് കൗലിബലിയെയും സ്വന്തമാക്കിയത്. ഇന്ന് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നു‌. 23 മില്യൺ യൂറോ അൽ ഹിലാൽ ട്രാൻസ്ഫർ തുകയായി ചെൽസിക്ക് നൽകും.

കൗലിബലി 23 06 19 00 40 57 030

ഡിഫൻസ് പുതുക്കി പണിയുന്നതിന്റെ ഭാഗമായി കഴിഞ്ഞ സീസൺ തുടക്കത്തിൽ ആയിരുന്നു ചെൽസി കൗലിബാലിയെ ക്ലബിൽ എത്തിച്ചത്‌. നാപോളിയുടെ സെന്റർ ബാക്കായിരുന്ന കലിദൗ ചെൽസിയിലേക്ക് എത്തിയപ്പോൾ ഇറ്റലിയിലെ ഫോം ആവർത്തിക്കാൻ ആയിരുന്നില്ല. 40 മില്യൺ യൂറോ നൽകിയാണ് കൂലൊബലിയെ ചെൽസി അന്ന് സ്വന്തമാക്കിയത്. സെനഗൽ ഇന്റർനാഷണൽ കൗലിബലി 2014 മുതൽ നാപ്പോളിക്ക് ഒപ്പം ഉണ്ടായിരുന്നു.