ചെൽസിയുടെ ഫോർവേഡഡ് ആയ കായ് ഹവേർട്സ് ക്ലബ് വിടും എന്ന് ഏതാണ്ട് ഉറപ്പാകുന്നു. താരത്തെ ക്ലബ് വിടാൻ ചെൽസി അനുവദിക്കും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. റയൽ മാഡ്രിഡ് ആണ് ഹവേർട്സിനായി രംഗത്തുള്ള പ്രധാന ടീം. ബെൻസീമ, അസെൻസിയോ എന്നിവർ ക്ലബ് വിട്റ്റതോടെ റയൽ കൂടുതൽ അറ്റാക്കിങ് താരങ്ങളെ ടീമിൽ എത്തിക്കാൻ ശ്രമിക്കുകയാണ്.
അറ്റാക്കിൽ എവിടെയും കളിക്കാൻ കഴിവുള്ള താരമാണ് ഹവേർട്സ്, അതുകൊണ്ട് തന്നെ ഇത് റയലിന്റെ അറ്റാക്കിനു കരുത്ത് കൂട്ടും എന്ന് പെരസ് വിശ്വസിക്കുന്നു. ഈ സീസണിന്റെ ഭൂരിഭാഗവും ചെൽസിയുടെ സ്‌ട്രൈക്കറായായിരുന്നു ഹവേർട്സ് കളിച്ചത്. 35 പ്രീമിയർ ലീഗ് ഗെയിമുകളിൽ നിന്ന് പക്ഷെ ഏഴ് ഗോളുകൾ മാത്രമെ നേടാൻ ഹവേർട്സിനായുള്ളൂ.
മുൻ ബയേൺ ലെവർകൂസൻ താരം 2020ൽ ആയിരുന്നു വലിയ ട്രാൻസ്ഫറിൽ ചെൽസിയിലേക്ക് എത്തിയത്. പരിശീകനായി എത്തുന്ന പോചടീനോ ആകും ഹവേർട്സിനെ ക്ലബിൽ നിലനിർത്തണോ വേണ്ടയോ എന്ന് അവസാനമായി തീരുമാനിക്കുന്നത്.