കരുത്ത് കാട്ടി വോൾവ്സ്, കിതപ്പ് തുടർന്ന് വെസ്റ്റ് ഹാം

- Advertisement -

വെസ്റ്റ് ഹാമിനെ അനായാസം തളച്ച് വോൾവ്സ്. പ്രീമിയർ ലീഗിൽ ഈ സീസണിൽ മികച്ച പ്രകടനം തുടരുന്ന അവർ എതിരില്ലാത്ത 3 ഗോളുകൾക്കാണ് സ്വന്തം മൈതാനത്ത് ജയം നേടിയത്. ജയത്തോടെ 35 പോയിന്റുമായി 7 ആം സ്ഥാനത്താണ് അവർ. 31 പോയിന്റുള്ള വെസ്റ്റ് ഹാം 11 ആം സ്ഥാനത്ത് തുടരും.

ഗ്രൗണ്ടിൽ ഇറങ്ങിയ വെസ്റ്റ് ഹാം താരങ്ങൾ എല്ലാം തന്നെ ശരാശരിക്കും താഴെയുള്ള പ്രകടനം പുറത്തെടുത്തതോടെ വോൾവ്സിന് കാര്യങ്ങൾ എളുപ്പമായി. ആദ്യ പകുതിയിൽ സൈസിന്റെ ഗോളിൽ മുന്നിൽ എത്തിയ അവർ പിന്നീടും നിരന്തരം അവസരങ്ങൾ സൃഷ്ടിച്ചു. വെസ്റ്റ് ഹാം ആകട്ടെ എതിരാളികളുടെ ഗോളിലേക്ക് ഒരു ഷോട്ട് പോലും പായിക്കാനാവാതെ വിഷമിച്ചു. അവസാന 10 മിനുട്ടിൽ റൗൾ ഹിമനസ് ഇരട്ട ഗോളുകൾ നേടിയതോടെ വെസ്റ്റ് ഹാമിന്റെ അവസാന പ്രതീക്ഷകളും നഷ്ടമായി.

Advertisement