യുവാൻ മാറ്റ തുർക്കിയിലേക്ക്

Mata

മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട യുവാൻ മാറ്റ അവസാനം തുർക്കിയിലേക്ക് പോകുന്നു‌. താരത്തെ സ്വന്തമാക്കാൻ ഗലറ്റസെറെ ആണ് രംഗത്ത് ഉള്ളത്. ഫ്രീ ഏജന്റായ താരമായ മാറ്റയ്ക്ക് 2023വരെയുള്ള കരാർ ഗലറ്റസറെ മുന്നിൽ വെച്ചിട്ടുണ്ട്. 1.8 മില്യൺ താരത്തിന് സാലറി ആയി ക്ലബ് വാഗ്ദാനം ചെയ്യുന്നു.

34കാരനായ മാറ്റ സ്പെയിനിലേക്ക് പോകാൻ ആയിരുന്നു ആഗ്രഹിച്ചിരുന്നത് എങ്കിലും അത് നടന്നിരുന്നില്ല. യൂറോപ്പിലെ പ്രധാന അഞ്ച് ലീഗിൽ ഒന്നിലേക്കും പോകാൻ മാറ്റയ്ക്ക് ആയില്ല. അതാണ് അവസാനം താരം തുർക്കിയിലേക്ക് നീങ്ങാൻ ആലോചിക്കുന്നത്.

മാറ്റ പ്രീമിയർ ലീഗ് വൈരികളായ ചെൽസിയിൽ നിന്ന് 2014ൽ ആയിരുന്നു യുണൈറ്റഡിൽ എത്തിയത്. മാറ്റ യുണൈറ്റഡിനായി 285 മത്സരങ്ങൾ കളിക്കുകയും 51 ഗോളുകൾ ക്ലബിനായി നേടുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ സീസണിൽ മാറ്റ വളരെ കുറച്ച് മത്സരങ്ങൾ മാത്രമെ കളിച്ചിരുന്നുള്ളൂ.