2023/24 കാമ്പെയ്‌നിന് മുന്നോടിയായുള്ള സമ്മർ ട്രാൻസ്ഫർ വിൻഡോയുടെ രണ്ടാമത്തെ സൈനിംഗായി 21-കാരൻ ആയ ഗ്വാർഡിയോൾ മാഞ്ചസ്റ്റർ സിറ്റിയിൽ എത്തി. ഇന്ന് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നു. അഞ്ചു വർഷത്തെ കരാർ താരം ഒപ്പുവെച്ചു. 90 മില്യണൊളമാണ് മാഞ്ചസ്റ്റർ സിറ്റി ലെപ്സിഗിന് ട്രാൻസ്ഫർ ഫീ ആയി നൽകുക.
ഗ്വാർഡിയോൾ തന്റെ സീനിയർ കരിയർ ആരംഭിച്ചത് ഡിനാമോ സാഗ്രെബിലാണ്. ജന്മനാട്ടിലെ രണ്ട് സീസണുകളൾക്ക് ശേഷം ജർമ്മനിയിലെ ആർബി ലെപ്സിഗിലേക്ക് മാറി. അതിനു മുമ്പ് അദ്ദേഹം രണ്ട് ക്രൊയേഷ്യൻ ലീഗ് കിരീടങ്ങളും ഒരു ക്രൊയേഷ്യൻ കപ്പും ഒരു ക്രൊയേഷ്യൻ സൂപ്പർ കപ്പും നേടി.
2021/22, 2022/23 കാമ്പെയ്‌നുകളിൽ ലെപ്സിഗിനാഉഇ 87 മത്സരങ്ങൾ കളിച്ച ഗ്വാർഡിയോൾ അഞ്ച് ഗോളുകൾ നേടുകയും രണ്ട് ഡിഎഫ്ബി-പൊകാൾ ട്രോഫികൾ നേടുകയും ചെയ്തു.
2022-ൽ ഖത്തറിൽ നടന്ന ലോകകപ്പ് ഫൈനലിൽ ക്രൊയേഷ്യക്ക് വേണ്ടി തിളങ്ങിരുന്നു. രാജത്തിനായി ഇതുവരെ 21 മത്സരങ്ങൾ അദ്ദേഹം കളിച്ചിട്ടുണ്ട്.
Welcome, Josko! 🙌 pic.twitter.com/h5twzhVNy1
— Manchester City (@ManCity) August 5, 2023
പ്രീമിയർ ലീഗിൽ എത്തിയതിൽ താൻ ത്രില്ലിലാണെന്നും പുതിയ ബോസ് പെപ് ഗാർഡിയോളയുടെ കീഴിൽ കളിക്കാൻ കാത്തിരിക്കാനാവില്ലെന്നും ഗ്വാർഡിയോൾ പറയുന്നു.
“ഇംഗ്ലണ്ടിൽ ഒരു ദിവസം കളിക്കണമെന്ന് ഞാൻ എപ്പോഴും സ്വപ്നം കാണുന്നു, ഇപ്പോൾ മാഞ്ചസ്റ്റർ സിറ്റിയിൽ അങ്ങനെ ചെയ്യുന്നത് എനിക്ക് ഒരു യഥാർത്ഥ ബഹുമതിയാണ്.” അദ്ദേഹം പറഞ്ഞു.