പോർച്ചുഗീസ് ഗോൾ കീപ്പറായ ജോസെ സാ പ്രീമിയർ ലീഗിലേക്ക് എത്തും. വോൾവ്സ് ആണ് ജോസെയെ സൈൻ ചെയ്യാൻ ശ്രമിക്കുന്നത്. വോൾവ്സിന്റെ ഇപ്പോഴത്തെ ഗോൾ കീപ്പറായ റുയി പട്രിസിയോ ക്ലബ് വിടും എന്ന് ഉറപ്പായതോടെയാണ് വോൾവ്സ് പുതിയ ഗോളിയെ തേടുന്നത്. റുയി പട്രിസിയോ റോമയിലേക്കാണ് പോകുന്നത്. 28കാരനായ ജോസെ ഗ്രീക്ക് ക്ലബായ ഒളിമ്പിയാകോസിലാണ് ഇപ്പോൾ കളിക്കുന്നത്.
2024വരെയുള്ള കരാർ ജോസെയ്ക്ക് വോൾവ്സ് വാഗ്ദാനം ചെയ്യുന്നുണ്ട്. മുമ്പ് പോർട്ടോയിലും ജോസെ കളിച്ചിട്ടുണ്ട്. പോർച്ചുഗലിന്റെ യുവ ദേശീയ ടീമുകളുടെയും ഭാഗമായിട്ടുണ്ട്. നാഷൺസ് ലീഗ് നേടിയ പോർച്ചുഗൽ ടീമിന്റെയും ഭാഗമായിരുന്നു. 2018ൽ ആയിരുന്നു താരം ഒളിമ്പിയാകോസിൽ എത്തിയത്. ഒളിമ്പിയാകോസിന് ഒപ്പം മൂന്ന് കിരീടങ്ങൾ താരം നേടിയിയിട്ടുണ്ട്.